Local

Tuesday, January 31st, 2012
പട്ടാമ്പി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പട്ടാമ്പി ഡിവിഷന്‍ കമ്മിറ്റി രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച ഗാര്‍ഡിയന്‍സ് അവയര്‍നസ് പ്രോഗ്രാം ഡിവിഷന്‍ പ്രസിഡന്റ് നാസര്‍ തൃത്താല ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിയന്ത്രണമില്ലാതെ കടന്നു കയറികൊണ്ടിരിക്കുന്ന കമ്പോള വല്‍കരണത്തിന്റെ പുതിയ കാലത്ത് രക്ഷാകര്‍തൃത്വം ഭാരിച്ച ഉത്തര വാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിത്വ പരിശീലന സ്ഥാപനമായ ആക്‌സസുമായി സഹകരിച്ച് നടത്തിയ ശില്‍പശാലയില്‍ സീനിയര്‍ ട്രെയിനര്‍ അസ്‌ലം പേരാമ്പ്ര ക്ലാസെടുത്തു. ആക്‌സസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ വഹാബ് രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

Monday, January 30th, 2012
പട്ടാമ്പി: ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ഇപ്പോള്‍ കുടിലെള്ളം മുടങ്ങുന്നത് പതിവായിരിക്കുന്നു. ഭാരതപ്പുഴയിലെ കിണറില്‍ നിന്നു വെള്ളം പമ്പ് ചെയ്തിട്ട് ആഴ്ചകള്‍ പിന്നിട്ടു. പുഴയിലെ വെള്ളം വറ്റുന്നതിന് മുമ്പായി മണല്‍ചാക്കുകള്‍ നിരത്തി താല്‍ക്കാലിക തടയണ നിര്‍മ്മിക്കുന്നതിനു പകരം വരണ്ട പുഴയില്‍ ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുന്നത് ശരിയായ നടപടിയല്ല.
Monday, January 30th, 2012
ചെര്‍പ്പുളശ്ശേരി: മുസ്്‌ലിംലീഗിന്റെ കള്ളപ്രചരണത്തിലും സമ്മര്‍ദ്ദത്തിനും വഴങ്ങി പോലിസ് വിവേചനപരമായി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് പോപുലര്‍ഫ്രണ്ട് ചെര്‍പ്പുളശ്ശേരി ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ലീഗ് മണ്ഡലം സമ്മേളനത്തിന്റെ മറവില്‍ പോലിസ് പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് തികച്ചും വിവേചനപരമായാണ്. സമ്മേളനത്തിന്റെ ഭാഗമായി റോഡില്‍ എഴുതി എന്ന് പറഞ്ഞുകൊണ്ടാണ് പോലിസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ മുസ്്‌ലിംലീഗ്, എം.എസ്.എഫ്, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡില്‍ എഴുതിയതിനെതിരെ പോലിസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല.
NWF Medical Awareness Camp at Nellai Eruvadi
Saturday, January 28th, 2012
ஒவ்வொரு வருடமும் இந்தியாவில் 5 லட்சம் பேர் புற்றுநோயினால் இறக்கின்றனர். உலகில் உள்ள மொத்த கர்பப்பை புற்றுநொயாளிகளில் 26 சதவீதம் பேர் இந்தியாவில்தான் உள்ளனர். தமிழகத்தில் 1990களில் 10 சதவீதமாக இருந்த மார்பக புற்றுநோய் 2011ல் 24 சதவீதமாக அதிகரித்துள்ளது.

இந்நிலையில் பெண்களிடையே அதிகரித்து வரும் புற்றுநோயின் அபாயம் குறித்து அவர்களுக்கு மத்தியில் விழிப்புணர்வு ஏற்படுத்த வேண்டியது காலத்தின் கட்டாயமாகவிட்டதனை கருத்தில் கொண்டு NWFன் சார்பாக இப்புற்றுநோய் மருத்துவ விழிப்புணர்வு முகாம் இலவசமாக நடத்தப்பட்டது.

Wednesday, January 25th, 2012
அதிரை CMP லைன் VKM ஸ்டோர் அருகே உள்ள ஒரு வீட்டில் மாடியில் இருந்து கூரை திடுரென தீப்பிடித்து மளமளவென பரவியது . இது பற்றி தகவலறிந்த பொதுமக்களும் அதிரை நகர பாப்புலர் ப்ரண்ட் செயல் வீரர்களும் விரைந்து சென்று ஒரு மணி நேரத்திற்கு மேல் போராடி தீயை அணைத்தனர் . பாப்புலர் ப்ரண்ட் செயல்வீரர்கள் தீயை அனைத்த்ததோடு மீட்பு பணியிலும் ஈடுபட்டனர் . பாப்புலர் ப்ரண்ட் செயல் வீரர்களின் பணியினை அதிரை காவல் ஆய்வாளர் திரு.செங்கமலக்கண்ணன் வெகுவாக பாராட்டினார் .


தேவை தீயணைப்பு நிலையம் :

Wednesday, January 25th, 2012
சென்னை: கடந்த ஞாயிற்றுகிழமை அன்று சென்னை ஸ்டான்லி அரசு மருத்துவமனையில் 4மணி முதல் 6மணி வரை இஸ்லாமிய அழைப்பு பணி நடைபெற்றது.

இறைவனால் அங்கீகரிக்கப்பட்ட ஒரே மார்க்கமான் இஸ்லாம் எனும் தூய மார்க்கத்தை பிறருக்கும் எடுத்துச்செல்லும் விதமாக கடந்த பல வருடங்களாக அறிவகம் பல்வேறு நிகழ்ச்சிகளின் மூலமும், தமிழகத்தின் பல கிராமங்களுக்கு சுற்றுப்பயணம் மேற்கொண்டு பல மக்களையும் சந்தித்து சத்தியத்தை எடுத்துச்சொல்லி வருகிறது.

Saturday, January 21st, 2012
തലശ്ശേരി: നിട്ടൂര്‍ ഗുംട്ടിയില്‍ ബാബര്‍ഷോപ്പ് അടച്ചുപൂട്ടിയതുമായി ബന്ധപ്പെട്ട് ദേശാഭിമാനിയില്‍ വന്ന റിപോര്‍ട്ട് അടിസ്ഥാനരഹിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഗുംട്ടി യൂനിറ്റ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. വാടക ബാക്കിയും അഡ്വാന്‍സ് തുകയും നല്‍കാത്തതിനാലാണ് അഞ്ചരക്കണ്ടി സ്വദേശി നൗഫല്‍ നടത്തുന്ന ബാര്‍ബര്‍ഷോപ്പ്  ഉടമ തന്നെ താഴിട്ടുപൂട്ടിയത്. ഇതില്‍ സംഘടനയ്ക്ക് ബന്ധമില്ല. എന്നാല്‍ തേജസ് ദിനപത്രം വാങ്ങിക്കാത്തതിനാല്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കട പൂട്ടിയിട്ടെന്ന രീതിയിലാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്.
Tuesday, January 17th, 2012
കാസര്‍കോഡ്: കേരളത്തിലെ മുസ്്‌ലിം വിഭാഗങ്ങളെ ഒന്നടങ്കം നിരീക്ഷണം നടത്തി ഇ-മെയില്‍ ചോര്‍ത്തിയ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ കേരളത്തില്‍ എല്ലാപട്ടണങ്ങളിലും പോപുലര്‍ഫ്രണ്ട്് നടത്തിയ പ്രതിഷേധ പ്രകടനത്തിന് കാസര്‍കോഡ് മാത്രം പോലിസ് കേസെടുത്തതില്‍ ദുരൂഹത ഉള്ളതായി പോപുലര്‍ഫ്രണ്ട് കാസര്‍കോഡ് ഏരിയ കമ്മിറ്റി ആരോപിച്ചു. ടൗണ്‍ എസ്.ഐയുടെ വാക്കാലുള്ള അനുമതിയുടെ അടിസ്ഥാനത്തിലാണ് പ്രകടനം നടത്തിയത്. മറ്റു സംഘടനകള്‍ പ്രകടനം നടത്തുമ്പോള്‍ ചെയ്യുന്ന കീഴ്‌വഴക്കമനുസരിച്ചാണ് പോപുലര്‍ഫ്രണ്ടും അനുമതി വാങ്ങിച്ചത്.
Wednesday, January 11th, 2012
തിരുവനന്തപുരം: പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യാ മണക്കാട് ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിമഠത്ത് ദുരിതബാധിതരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കു നോട്ടുബുക്ക് വിതരണം ചെയ്തു.  ഒന്നാംക്ലാസ് മുതല്‍ ബിരുദതലം വരെയുള്ള 350 വിദ്യാര്‍ഥികള്‍ക്കാണ് നോട്ടുബുക്കുകള്‍ നല്‍കിയത്. കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴയില്‍ വെള്ളത്തില്‍ മുങ്ങിയ കരിമഠം നിവാസികള്‍ക്കുവേണ്ടി സൗജന്യ മെഡിക്കല്‍ ക്യാംപും പോപുലര്‍ഫ്രണ്ട് സംഘടിപ്പിച്ചിരുന്നു. പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യാ ഏരിയാപ്രസിഡന്റ് മണക്കാട് ഹാഷിം ഉദ്ഘാടനം നിര്‍വഹിച്ചു. അന്‍സാരി മണക്കാട് മുഖ്യപ്രഭാഷണം നടത്തി. യാസീന്‍ അട്ടക്കുളങ്ങര അധ്യക്ഷത വഹിച്ചു.
Tuesday, January 10th, 2012
പട്ടാമ്പി: കുടിവെള്ള പ്രശ്‌നം രൂക്ഷമായ ഓങ്ങല്ലൂര്‍ പഞ്ചായത്തിലെ നെരയന്‍കുന്ന് പ്രദേശത്ത് എസ്.ഡി.പി.ഐ പാറപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുഴല്‍കിണര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു.
വര്‍ഷങ്ങളായി രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ഈ പ്രദേശത്തുള്ളത്. ഇതിനൊരു പരിഹാരമായിട്ടാണ് എസ്.ഡി.പി.ഐ കുഴല്‍കിണര്‍ നിര്‍മ്മിക്കുന്നത്. എസ്.ഡി.പി.ഐ ഭാരവാഹികളായ സെയ്‌നുദ്ദീന്‍ കൊള്ളിപറമ്പ്, മുസ്തഫ നെരയന്‍കുന്ന്, സ്വലാഹുദ്ദീന്‍, ഹുസൈന്‍, അസീസ് പാറപ്പുറം സംസാരിച്ചു.
Syndicate content

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India