News

You are not authorized to view comments.
News
Monday, February 6th, 2012
കോഴിക്കോട്: കാലികറ്റ് സര്‍വകലാശാല വി.സിയെ കയ്യേറ്റം ചെയ്ത സംഭവം ഇടത് ഫാഷിസത്തിന്റ മറ്റൊരു മുഖമാണ് വെളിപ്പെടുത്തുന്നതെന്നു കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു. തങ്ങളുടെ വരുതിക്ക് വരാത്ത ആളുകളെ ആക്രമിക്കുന്നത് അഭിപ്രായ സ്വാതന്ത്രത്തിനെതിരേയുള്ള കടന്നുകയറ്റമാണ്. രാഷ്ട്രീയം കളിച്ച് യൂനിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുത്തുന്നത് വിദ്യാഭ്യാസ വിരുദ്ധരാണ്. കേരളത്തിലെ യൂനിവേഴ്‌സിറ്റി കാംപസുകളെ പാര്‍ട്ടിഗ്രാമം ആക്കാനുള്ള ശ്രമത്തിന്റ ഭാഗമാണിത്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ രംഗത്ത് വരണം.
Monday, February 6th, 2012
ന്യൂഡല്‍ഹി: മുസ്‌ലിം വോട്ട്ബാങ്ക് ചൂഷണത്തിനെതിരേ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയവുമായി ഹിന്ദിഹൃദയഭൂമിയില്‍ എസ്.ഡി.പി.ഐയും. സഖ്യകക്ഷിയായ അംബേദ്കര്‍ സമാജ് പാര്‍ട്ടിയും എസ്.ഡി.പി.ഐയും 110 സീറ്റുകളിലാണു മല്‍സരിക്കുന്നത്. പ്രമുഖ രാഷ്ട്രീയകക്ഷികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി 10 സീറ്റുകളില്‍ എസ്.ഡി.പി.ഐ ശക്തമായ മല്‍സരമാണു നടത്തുന്നത്.
Monday, February 6th, 2012
ന്യൂഡല്‍ഹി: വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരേ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു വീണ്ടും രംഗത്ത്. അഭിപ്രായ സ്വാതന്ത്ര്യമെന്നതു നിരുപാധികമോ അനിയന്ത്രിതമോ അല്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ചില നിയന്ത്രണങ്ങള്‍ അതിനു വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ വെബ്‌സൈറ്റായ ട്വിറ്ററില്‍ വന്ന ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയിലാണു കട്ജു ഇങ്ങനെ പ്രതികരിച്ചത്.
Monday, February 6th, 2012
കോഴിക്കോട്: ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് ഹൈടെക് സെല്ലിലെ എസ്.ഐ.ബിജു സലീമിനെതിരെ കേസെടുത്തതില്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍.സി.എച്ച് .ആര്‍.ഒ) കേരള ചാപ്റ്റര്‍ അധ്യക്ഷന്‍ കുന്നത്തൂര്‍ രാധാകൃഷ്ണനും ജനറല്‍ സെക്രട്ടറി സി.എ.ഹാരിസും പ്രതിഷേധിച്ചു.
സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന അഴിമതി , വിവേചനം, ഭരണകൂടഭീകരത തുടങ്ങിയ വിവരങ്ങള്‍ പുറത്തു കൊണ്ടുവരുന്നവര്‍ക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുന്ന സമീപനം മനുഷ്യാവകാശ ലംഘനവും  രാജ്യ താല്പര്യത്തിനെതിരുമാണ്.
sdpi hospital march
Monday, February 6th, 2012
കൊച്ചി: വേതനവര്‍ധനവും ജോലിസംരക്ഷണവും ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് എസ്.ഡി.പി.ഐ വനിതാ വിഭാഗം പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
Monday, February 6th, 2012
തിരുവനന്തപുരം: ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് പോലിസ് ഉദ്യോഗസ്ഥനെതിരേ കേസെടുത്തതോടെ മാധ്യമപ്രവര്‍ത്തനരംഗത്ത് സര്‍ക്കാര്‍ പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുന്നു. സര്‍ക്കാര്‍രേഖകള്‍ ചോര്‍ത്തിയെടുത്തു വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന രീതി മാധ്യമരംഗത്തു സംഭവിക്കാറുണ്ടെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ കേസെടുക്കുന്ന രീതി സാധാരണമല്ല.
ഇതില്‍ നിന്നു വ്യത്യസ്തമായ സമീപനമാണ് ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനു പുറമേ പോലിസ്‌രേഖ ചോര്‍ത്തിനല്‍കിയത് ഹൈടെക് സെല്‍ എസ്.ഐ ബിജുസലീമാണെന്ന പോലിസിന്റെ കണ്ടെത്തലിനു പിന്നിലും ദുരൂഹത അവശേഷിക്കുന്നു.
tsr fire
Monday, February 6th, 2012
ചാവക്കാട്: വടക്കേകാട് കൗക്കാനപ്പെട്ടി കപ്ലേങ്ങാട് ക്ഷേത്രവളപ്പിലെ ഉല്‍സവാഘോഷ കമ്മിറ്റി ഷെഡിനു തീവച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലിസ് പിടികൂടി. കൗക്കാനപ്പെട്ടി സ്വദേശികളായ സബീഷ്, ബജീഷ് എന്നിവരെയാണ് വടക്കേകാട് എസ്.ഐ സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള പോലിസ് പിടികൂടിയത്.
Monday, February 6th, 2012
പട്‌ന: അഴിമതിവിരുദ്ധ പോരാട്ടത്തില്‍ സംഘപരിവാര പ്രവര്‍ത്തകരുടെ സജീവസാന്നിധ്യം അന്നാ ഹസാരെ അംഗീകരിച്ചില്ലെന്ന് ആര്‍.എസ്.എസ് ആരോപിച്ചു. ഹസാരെയുടെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം നടന്ന പോരാട്ടത്തില്‍ സംഘപരിവാര പ്രവര്‍ത്തകരുടെ സജീവസാന്നിധ്യമുണ്ടായിരുന്നുവെന്നത് വസ്തുതയാണെന്നും ഇക്കാര്യം ഹസാരെ അംഗീകരിക്കാത്തതു തന്നെ നിരാശനാക്കിയെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞു.
sdpi hospital
Friday, February 3rd, 2012
തൃപ്പൂണിത്തുറ: വേതനവര്‍ധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നെട്ടൂര്‍ ലേക് ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
Friday, February 3rd, 2012
തിരുവനന്തപുരം: സിമിബന്ധം ആരോപിച്ചു മുസ്‌ലിംകളടക്കമുള്ളവരുടെ ഇ-മെയില്‍ ചോര്‍ത്താനുള്ള പോലിസ് രേഖ ചോര്‍ന്ന സംഭവത്തില്‍ ആരോപണവിധേയനായ ഹൈടെക് സെല്ലിലെ എസ്.ഐ ബിജു സലീമിനെതിരേ പോലിസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പോലിസാണ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകളാണ് ബിജുവിനെതിരേ ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അഡീ. ഐ.ജി ഗോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഇതുസംബന്ധിച്ചു ഡി.ജി.പിക്ക് നല്‍കിയ റിപോര്‍ട്ടില്‍, എസ്.ഐക്കെതിരേ കര്‍ശന നടപടിക്കു ശുപാര്‍ശ നല്‍കിയിരുന്നു.
Syndicate content

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India