General

General
Sunday, June 27th, 2010
Following organizatio provide scholarship to students some of them to Indian Muslims exclusively, for details please contact them directly.

GOVERNMENT

Government of India: http://minorityaffairs.gov.in/newsite/schemes/schemes.asp

Andhra Pradesh: http://apsmfc.com/

Saturday, February 4th, 2012
കോഴിക്കോട്: നാദാപുരം നരിക്കാട്ടേരി സംഭവത്തില്‍ ചന്ദ്രികയില്‍ കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ ക്കെതിരെ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ടി കെ കുഞ്ഞമ്മദ് ഫൈസി പ്രസ്താവനയില്‍ പറഞ്ഞു. നരിക്കാട്ടേരി സ്‌ഫോടനത്തില്‍ അഞ്ചു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ക്രൈം ബ്രാഞ്ച് ലീഗ് നേതാവിന്റെ സഹോദരനും ലീഗ് ഭാരവാഹിയുമായ തയ്യില്‍ മൊയ്തു അടക്കം ഏതാനും ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും മണ്ഡലം ഭാരവാഹികളെ ചോദ്യം ചെയ്യുകയുമുണ്ടായി.
Friday, February 3rd, 2012
കോട്ടക്കല്‍: ന്യൂനപക്ഷ സംരക്ഷകരെന്നു മേനി നടിച്ച് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ന്യൂനപക്ഷങ്ങളെ വിഡ്ഡികളാക്കുകയാണെന്നും അവരില്‍ പ്രതീക്ഷയര്‍പ്പിച്ച പിറകെ കൂടുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്നും ജെ.എം.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍വികരുടെ മഹിമ വിളിച്ചോതുകയല്ലാതെ വര്‍ത്തമാന കാലത്ത് അവര്‍ ചെയ്ത നേട്ടങ്ങള്‍ നിരത്താന്‍ മടിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആട്ടീരിയില്‍ എസ്.ഡി.പി.ഐ ബ്രാഞ്ച് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Friday, February 3rd, 2012
കൊണ്ടോട്ടി: ജൂനിയര്‍ ഫ്രന്റ്‌സ് കൊണ്ടോട്ടി ഡിവിഷന്‍ മുണ്ടപ്പലം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഫെസ്റ്റ് ജൂനിയര്‍ ഫ്രന്റ്‌സ ജില്ലാ കമ്മിറ്റിയംഗം യാസീന്‍ ഉദ്ഘാടനം ചെയ്തു. കിഴിശ്ശേരി, പുളിക്കല്‍, കൊണ്ടോട്ടി , എടവണ്ണപ്പാറ എന്നിവിടങ്ങളില്‍നിന്നായി 150 ല്‍ അധികം കുട്ടികള്‍ പങ്കെടുത്തു.  11 ഇനങ്ങളിലായി  നടന്ന മല്‍സരത്തില്‍ കൊണ്ടോട്ടി , പുളിക്കല്‍, എടവണ്ണപ്പാറ ഏരിയകള്‍ ഒന്നും രണ്ടും മൂന്നുംസ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള ട്രോഫികള്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ കൊണ്ടോട്ടി ഡിവിഷന്‍ പ്രസിഡന്റ് വി ഹകീം വിതരണം ചെയ്തു. ബഹുജന പങ്കാളിത്തം കൊണ്ട മേള ശ്രദ്ധേയമായി.
Friday, February 3rd, 2012
കോട്ടക്കല്‍: പൊന്മള പഞ്ചായത്തിലെ അഴിമതിയെകുറിച്ച് വിജിലന്‍സ് അന്വേഷണമടക്കമുള്ള നടപടി ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു പഞ്ചായത്ത് എസ്.ഡി.പി.ഐ സെക്രട്ടറി കാസിം തലകാപ്പ് പറഞ്ഞു. ഏഴു വര്‍ഷത്തിനിടയില്‍ നടപ്പിലാക്കിയ പദ്ധതികളില്‍ ലക്ഷക്കണക്കിനു രൂപയാണ് പഞ്ചായത്തിനു നഷ്ടമായത്. പഞ്ചായത്തിലെ അഴിമതി സംബന്ധിച്ചു പ്രതികരിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ല. ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പൊന്മള പഞ്ചായത്തില്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ വന്‍ക്രമക്കേടു നടന്നതായി  കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിരവധി പദ്ധതികള്‍  പാതിവഴിക്കുനിന്നവയാണ്.
Friday, February 3rd, 2012
കുളത്തൂപ്പുഴ: മൈലമൂട് കേന്ദ്രമാക്കിയുള്ള ഫോറസ്റ്റ് ആന്റ് ടിംബര്‍ വര്‍ക്കേഴ്‌സ്് എട്ടാം ടേണിലെ തൊഴിലാളിക്ക് മര്‍ദ്ദനമേറ്റു. മൈലമൂട് വേങ്ങവിള വീട്ടില്‍ ഫിറോസി(20)നാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഫിറോസിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി സി.ഐ.ടി.യുവില്‍ പ്രവര്‍ത്തിച്ചിരുന്ന എട്ടാം ടേണിലെ തൊഴിലാളി ഫിറോസ് ഇപ്പോള്‍ എസ്.ഡി.പി.ഐയില്‍ ചേര്‍ന്ന്്് പ്രവര്‍ത്തിക്കുകയാണ്. ഇതേ തുടര്‍ന്നുള്ള അതൃപ്തിയാണ് മര്‍ദ്ദനത്തിന് കാരണം. സി.ഐ.ടി.യു തൊഴിലാളികളായ രാജുപിള്ള, കരുണന്‍പിള്ള,കുഞ്ഞുരാമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഫിറോസിനെ ആക്രമിച്ചത്.
Friday, February 3rd, 2012
കാസര്‍കോഡ്: സ്വകാര്യ മേഖലകളിലും തുല്യനീതി നടപ്പിലാക്കാനും നീതിയില്‍ അധിഷ്ടിതമായ രാജ്യം കെട്ടിപ്പെടുക്കുന്നതിന് വേണ്ടിയും സമരപോരാട്ടത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. സംവരണമെന്നത് പിന്നാക്കക്കാരന്റെ ഭരണഘടനപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോഡ് ജില്ലാ പ്രതിനിധി സഭാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് റസാഖ് ഹാജി പറമ്പത്ത് അധ്യക്ഷതവഹിച്ചു. എ യു അബ്ദുല്‍സലാം, എ എച്ച് മുനീര്‍, ഹമീദ് മഞ്ചേശ്വരം, സാബിര്‍ തൃക്കരിപ്പൂര്‍, മൈമൂന മച്ചംപാടി സംസാരിച്ചു.
Friday, February 3rd, 2012

Three-Day International Conference
on
“Women’s Empowerment: Paradigms, Sources, Methodologies”
January 6-8, 2012
Calicut, Kerala

Organised by
Institute of Objective Studies
&
National Women’s Front, Kerala


sdpi hospital
Friday, February 3rd, 2012
തൃപ്പൂണിത്തുറ: വേതനവര്‍ധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നെട്ടൂര്‍ ലേക് ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
Friday, February 3rd, 2012
തിരുവനന്തപുരം: സിമിബന്ധം ആരോപിച്ചു മുസ്‌ലിംകളടക്കമുള്ളവരുടെ ഇ-മെയില്‍ ചോര്‍ത്താനുള്ള പോലിസ് രേഖ ചോര്‍ന്ന സംഭവത്തില്‍ ആരോപണവിധേയനായ ഹൈടെക് സെല്ലിലെ എസ്.ഐ ബിജു സലീമിനെതിരേ പോലിസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പോലിസാണ് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകളാണ് ബിജുവിനെതിരേ ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അഡീ. ഐ.ജി ഗോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഇതുസംബന്ധിച്ചു ഡി.ജി.പിക്ക് നല്‍കിയ റിപോര്‍ട്ടില്‍, എസ്.ഐക്കെതിരേ കര്‍ശന നടപടിക്കു ശുപാര്‍ശ നല്‍കിയിരുന്നു.
Syndicate content

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India