ALL INDIA IMAM'S COUNCIL

Wednesday, September 30th, 2009

ഇമാംസ്‌ കൗണ്‍സില്‍ ഇനിമുതല്‍ അഖിലേന്ത്യാ സംഘടന

ചെന്നൈ: കേരള, തമിഴ്‌നാട്‌, കര്‍ണാടക സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇമാംസ്‌ കൗണ്‍സിലുകള്‍ ദേശീയാടിസ്ഥാനത്തില്‍ പുനസ്സംഘടിപ്പിച്ചു.ചെന്നൈ എഗ്‌മൂര്‍ സയ്യിദ്‌ അഹ്‌മദ്‌ ശഹീദ്‌ നഗറില്‍ (ഫയീസ്‌ മഹല്‍) നടന്ന അഖിലേന്ത്യാ പ്രതിനിധി സമ്മേളനത്തില്‍ മൗലാനാ ഉസ്‌മാന്‍ ബേഗ്‌ റഷാദി പ്രസിഡന്റായി 12 അംഗ ഓള്‍ ഇന്ത്യ ഇമാംസ്‌ കൗണ്‍സില്‍ അഡ്‌ഹോക്‌ കമ്മിറ്റി രൂപീകരിച്ചു. 15 സംസ്ഥാനങ്ങളില്‍ നിന്നായി 2,000 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട്‌ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. അക്രമികളായ രാജാക്കന്മാരുടെ കാലത്ത്‌ അവരുടെ മുഖത്തുനോക്കി സത്യം തുറന്നുപറയുകയും രക്തസാക്ഷിത്വംകൊണ്ട്‌ അവരെ പുച്ഛിക്കുകയും ചെയ്‌തവരായിരുന്നു മുന്‍ഗാമികളായ പണ്ഡിതന്മാരെങ്കില്‍ അത്തരം ഭരണകര്‍ത്താക്കളുടെ സന്ദേശം വിളംബരം ചെയ്യുന്നതിനുള്ള പീഠങ്ങളായി മിമ്പറുകളെ മാറ്റിയ ഒറ്റുകാരും ഇന്നുണ്ടെന്ന്‌ ഇ എം അബ്ദുര്‍റഹ്‌മാന്‍ പറഞ്ഞു.`പണ്ഡിതന്മാര്‍ സമുദായ ശാക്തീകരണത്തിന്‌' എന്ന പ്രബന്ധം മൗലാനാ ഉസ്‌മാന്‍ ബേഗ്‌ റഷാദി അവതരിപ്പിച്ചു. പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ജനറല്‍ സെക്രട്ടറി കെ എം ശരീഫ്‌, കരമന അശ്‌റഫ്‌ മൗലവി, ശെയ്‌ഖ്‌ മുഹമ്മദ്‌ ദഹ്‌്‌ലാല്‍ ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു. താഴെത്തട്ടിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാന്‍ പണ്ഡിതന്മാര്‍ തയ്യാറാവണമെന്നു പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത ബിഹാര്‍ ഹജ്ജ്‌ കമ്മിറ്റി ചെയര്‍മാന്‍ മൗലാനാ അനീസു റഹ്‌്‌മാന്‍ ഖാസിമി പറഞ്ഞു. സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ ദേശീയ പ്രസിഡന്റ്‌ ഇ അബൂബക്കര്‍ സമാപന സന്ദേശം നല്‍കി. അക്രമികള്‍ക്കു മുന്നില്‍ മുട്ടിലിഴയാന്‍ പഠിപ്പിക്കുന്ന ഖുതുബകള്‍ക്കും ഉപദേശങ്ങള്‍ക്കും ഇമാം പദവി ദുരുപയോഗം ചെയ്യുന്നവരെ ഒറ്റപ്പെടുത്തണമെന്ന്‌ അദ്ദേഹം അഭ്യര്‍ഥിച്ചു. മൗലാനാ ഖാലിദ്‌ സൈഫുല്ല (ഹൈദരാബാദ്‌), മുഹമ്മദ്‌ ഈസാ മൗലവി (കേരള), മൗലാനാ മുഫ്‌തി അതീഖ്‌ അഹ്‌മദ്‌ ബസ്‌തവി (ലഖ്‌നോ), മൗലാനാ ഇഖ്‌ബാല്‍ ഖാസിമി (തമിഴ്‌നാട്‌), അബ്ദുര്‍റഹ്‌്‌മാന്‍ ബാഖവി (കേരളം) സംസാരിച്ചു.


Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India