സി.പി.എം ബി.ജെ.പിക്ക്‌ കീഴടങ്ങി: പോപുലര്‍ ഫ്രണ്ട്‌

Wednesday, August 18th, 2010
കോഴിക്കോട്‌: അബ്ദുന്നാസിര്‍ മഅ്‌ദനിയുടെ അറസ്‌റ്റ്‌ സി. പി. എം ബി.ജെ.പി സമ്മര്‍ദ്ദത്തിനു കീഴടങ്ങിയതിന്റെ വ്യക്തമായ തെളിവാണെന്നു പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരം പ്രസ്‌താവിച്ചു.
നിയമത്തെ അനുസരിക്കാന്‍ തയ്യാറായി കോടതിയില്‍ കീഴടങ്ങാന്‍ പുറപ്പെട്ട മഅ്‌ദനിയെ അ ന്‍വാര്‍ശ്ശേരിയില്‍ തടഞ്ഞുനിര്‍ത്തി അറസ്‌റ്റ്‌ ചെയ്‌ത നടപടിക്ക്‌ പിന്നില്‍ തികഞ്ഞ രാഷ്ട്രീയലക്ഷ്യമാണുളളത്‌.
മഅ്‌ദനിയെ അറസ്റ്റ്‌ ചെയ്‌തില്ലെങ്കില്‍ ഹര്‍ത്താല്‍ നടത്തുമെന്ന ബി.ജെ.പിയുടെ ഭീഷണിക്ക്‌ സി.പി.എം വഴങ്ങിയതു സമീപകാലത്തു ദേശീയതലത്തിലും സംസ്ഥാനത്തും രൂപപ്പെട്ടുവന്ന ഇടതു-ഹിന്ദുത്വ ബാന്ധവത്തിന്റെ പ്രകടമായ തെളിവാണ.്‌
മതന്യൂനപക്ഷങ്ങള്‍ക്കിടയിലെ സ്വാധീനം പറ്റേ നഷ്ടമായ സി. പി.എമ്മിന്‌ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പിടിച്ചുനില്‍ക്കാനാണു സംഘപരിവാരവുമായി ധാരണയിലേര്‍പ്പെട്ടിരിക്കുന്നത്‌.
സംസ്ഥാനത്തു പോലിസ്‌ നടത്തിക്കൊണ്ടിരിക്കുന്ന മുസ്‌ ലിം വേട്ടയുടെ താല്‍പ്പര്യവുമിതാണ്‌. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി പരിഗണിക്കാനിരിക്കെ തിരക്കുപിടിച്ച്‌ അറസ്റ്റ്‌ നടപ്പാക്കിയതിന്റെ പിന്നിലും ഗൂഢലക്ഷ്യമുണ്ട്‌.
ഇരയോടൊപ്പം നില്‍ക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച്‌ വേട്ടക്കാരനു വേണ്ടതെല്ലാം ചെയ്‌തുകൊടുക്കുകയാണു സി. പി. എം ചെയ്യുന്നത്‌. മഅ്‌ദനിയെ ഇ ല്ലായ്‌മ ചെയ്യാന്‍ നടത്തുന്ന നീക്കങ്ങള്‍ ഭാവി രാഷ്ട്രീയ ബാന്ധവങ്ങളുടെ അപകടസൂചന കൂടിയാണ്‌.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India