Monday, February 20th, 2012
കാസര്‍കോഡ്: നഗരത്തിലും പരിസരങ്ങളിലുമുണ്ടായ അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് പോലിസ് ആക്ട് നിലനില്‍ക്കുന്നതിനിടയില്‍ സംഘര്‍ഷബാധിത മേഖലയില്‍ ആര്‍.എസ്.എസ് പഥസഞ്ചലനത്തിന് പോലിസ് അനുമതി നല്‍കിയത് വിവാദമായി. ഇന്നലെ രാവിലെ നുള്ളിപ്പാടിയിലെ ഭജനമന്ദിര പരിസരത്ത് നിന്നാണ് കുറുവടിയുമേന്തി ക ര്‍ണാടകയില്‍ നിന്നും മറ്റുമെത്തിയ നൂറുക്കണക്കിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പോലിസ് കാവലില്‍ റൂട്ട് മാര്‍ച്ച് നടത്തിയത്. നുള്ളിപ്പാടി പള്ളി, കോട്ടക്കണ്ണി ചര്‍ച്ച്, പുതിയ ബസ്സ്റ്റാന്റ് പരിസരം എന്നിവ ചുറ്റി റൂട്ട് മാ ര്‍ച്ച് നുള്ളിപ്പാടിയില്‍ സമാപിക്കുകയായിരുന്നു. ആര്‍.എസ്.എസിന്റെ പ്രതിമാസ പഥസഞ്ചലനത്തിന്റെ ഭാഗമായാണ് മാര്‍ച്ച് നടത്തിയതെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ മീപ്പുഗിരിയിലെ ആരാധനാലയത്തില്‍ മൃഗത്തിന്റെ തലയോട്ടിവച്ച സംഭവത്തില്‍ കാസ ര്‍കോഡ് താലൂക്കില്‍ ഒരാഴ്ചത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച നിരോധനാജ്ഞയുടെ കലാവധി തീര്‍ന്നിരുന്നു. ഇതിന് ശേഷം പോലിസ് പിക്കറ്റ് പോസ്റ്റുകള്‍ ഏര്‍പ്പെടുത്തി ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയില്‍ റൂട്ട് മാര്‍ച്ച് നടത്തിയത്. കര്‍ണാടകയില്‍ നിന്നുള്ള സംഘപരിവാര്‍ നേതൃത്വത്തിന്റെ ഭൂരിഭാഗം നേതാക്കളും മധൂര്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് ന്യൂനപക്ഷ സമുദായങ്ങളെ ആട്ടിയോടിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്.
റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ നിയമത്തോടുള്ളവെല്ലുവിളി: പോപുലര്ഫ്രണ്ട്കാസര്കോഡ്: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ അക്രമത്തിന് പ്രചോദനം നല്‍കുന്ന രീതിയില്‍ ആര്‍.എസ്.എസ് നടത്തിയ റൂട്ട് മാര്‍ച്ചിന് പോലിസ് അനുമതി നല്‍കിയത് നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് പോപുലര്‍ ഫ്രണ്ട് കാസര്‍കോഡ് ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. പോലിസ് കാവലില്‍ റൂട്ട് മാര്‍ച്ച് നടത്തിയതിലൂടെ ആര്‍.എസ്.എസ്-പോലിസ് രഹസ്യബന്ധം പുറത്തുവന്നതായും കമ്മിറ്റി ആരോപിച്ചു. എല്ലാവര്‍ക്കും തുല്യനീതി നല്‍കിയാല്‍മാത്രമേ നാട്ടില്‍ സമാധാനമുണ്ടാവുകയുള്ളുവെന്നും അനിഷ്ട സംഭവങ്ങള്‍ നടന്ന കാസര്‍കോട്ട് ഈ അവസ്ഥയില്‍ റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയത് അന്വേഷിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് മഹമൂദ് അധ്യക്ഷതവഹിച്ചു. ബദറുദ്ദീന്‍, സാദാത്ത്, മുനീര്‍, ഷാജിര്‍അബ്ബാസ് സംസാരിച്ചു.