School Chalo 2012

വാവാട് സ്‌ഫോടനം: എസ്.ഡി.പി.ഐ ധര്‍ണ നടത്തി

Tuesday, February 21st, 2012
കൊടുവള്ളി: വാവാട് ഇരുമോത്ത് നടന്ന ബോംബ് സ്‌ഫോടനത്തില്‍ 46 ദിവസം കഴിഞ്ഞിട്ടും യഥാര്‍ഥ പ്രതികളെ പിടികൂടാത്ത പോലിസ് നടപടിയിലും നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചും സംഭവത്തിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി വാവാട് സെന്ററില്‍ ധര്‍ണ നടത്തി.
പ്രദേശത്ത് വര്‍ഗീയത വളര്‍ത്തുന്നതിന് ഗൂഢശക്തികള്‍ ശ്രമം നടത്തിവരുന്നതിന്റെ ഭാഗമായാണ് ബോംബ് സ്‌ഫോടനം നടത്തിയതെന്നും ഇവര്‍ക്ക് സഹായകമായ നിലപാടാണ് പോലിസ് സ്വീകരിച്ച് വരുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. സ്‌ഫോടനത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു.
ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഉമര്‍ ഉദ്ഘാടനം ചെയ്തു. പി സി യൂസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി കെ അസിസ്, കെ കെ ഷമീര്‍, ആര്‍ സി സുബൈര്‍, സി പി മജീദ് ഹാജി സംസാരിച്ചു.
അബ്്ദുല്‍ റസാഖ്, അബ്്ദുല്‍ ജബ്ബാര്‍, സിദ്ദിഖ് കാരാടി എന്നിവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India