School Chalo 2012

ലോഡിങ് തൊഴിലാളിക്ക് മര്‍ദ്ദനമേറ്റു

Friday, February 3rd, 2012
കുളത്തൂപ്പുഴ: മൈലമൂട് കേന്ദ്രമാക്കിയുള്ള ഫോറസ്റ്റ് ആന്റ് ടിംബര്‍ വര്‍ക്കേഴ്‌സ്് എട്ടാം ടേണിലെ തൊഴിലാളിക്ക് മര്‍ദ്ദനമേറ്റു. മൈലമൂട് വേങ്ങവിള വീട്ടില്‍ ഫിറോസി(20)നാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഫിറോസിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി സി.ഐ.ടി.യുവില്‍ പ്രവര്‍ത്തിച്ചിരുന്ന എട്ടാം ടേണിലെ തൊഴിലാളി ഫിറോസ് ഇപ്പോള്‍ എസ്.ഡി.പി.ഐയില്‍ ചേര്‍ന്ന്്് പ്രവര്‍ത്തിക്കുകയാണ്. ഇതേ തുടര്‍ന്നുള്ള അതൃപ്തിയാണ് മര്‍ദ്ദനത്തിന് കാരണം. സി.ഐ.ടി.യു തൊഴിലാളികളായ രാജുപിള്ള, കരുണന്‍പിള്ള,കുഞ്ഞുരാമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഫിറോസിനെ ആക്രമിച്ചത്. അടുത്ത കാലത്ത് പ്രദേശത്തനിന്നും കുറേപ്പേര്‍ കൂട്ടമായി എസ്.ഡി.പി.ഐയില്‍ ചേര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നു സി.ഐ.ടി.യുവില്‍ ഉടലെടുത്ത പകയാണ് ഫിറോസിനെ മര്‍ദ്ദിക്കുന്നതിന് കാരണമെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രദേശത്തെ ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന രാജുപിള്ള അടുത്തകാലത്താണ് സി.പി.എമ്മിലെത്തിയത്. പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തിരിക്കുന്നതിനാല്‍ പോലിസ് നിരീക്ഷണം ശക്മാക്കിയിട്ടുണ്ട്.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India