School Chalo 2012

റോഡ് പണിയില്‍ കൃത്രിമം, ചോമ്പാല മിന്നാട്ടില്‍ റോഡ് പണി് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

Wednesday, February 15th, 2012
വടകര: റോഡ് പണിയിലെ അപാകതയെ തുടര്‍ന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രവര്‍ത്തി തടഞ്ഞു. അഴിയൂര്‍ പഞ്ചായത്തിലെ ചോമ്പാല മിന്നാട്ടില്‍ റോഡ് പണിയാണ് എസ്.ഡി.പി.ഐ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്. കഴിഞ്ഞ വര്‍ഷം നടന്ന റോഡ് പണിയിലെ അപാകതകാരണം റീടാര്‍ ചെയ്യണമെന്ന പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശം ലംഘിച്ച് കരാറുകാരന്‍ പാച്ചുവര്‍ക്ക് നടത്താന്‍ മുതിര്‍ന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞ മെയില്‍  പണി പൂര്‍ത്തിയാക്കിയ റോഡ് പിറ്റേ ദിവസം തന്നെ തകര്‍ന്നിരുന്നു. റോഡ് പണിയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പൊതുജനങ്ങളില്‍ നിന്ന് ഒപ്പു ശേഖരണം നടത്തി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കിയിരുന്നു. എസ്.ഡി.പി.ഐ പരാതിയുടെ അടിസ്ഥാനത്തില്‍ റോഡ് സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റ് ആയിശ ഉമ്മറിനും എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കും പണിയിലെ കൃത്രിമം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് റോഡ് പൂര്‍ണ്ണമായി റീടാര്‍ ചെയ്യാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയത്. റോഡ് പൂര്‍ണ്ണമായി റീടാര്‍ ചെയ്താല്‍ മാത്രമേ കരാറുകാരന് ഫണ്ട് അനുവദിക്കുകയുള്ളൂവെന്ന് പഞ്ചായത്ത് പ്രസിഡന്റ് നാട്ടുകാര്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ റോഡില്‍ ചെറിയ രീതിയില്‍ അറ്റകുറ്റപ്പണി നടത്തി ഫണ്ട് തട്ടാനുള്ള കരാറുകാരന്റെ ശ്രമത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇന്നലെ റോഡ് പണി തടയുകയായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തിനകം റോഡ് പൂര്‍ണ്ണമായി റീ ടാര്‍ ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. സമരത്തിന് ഷംസീര്‍ ചോമ്പാല,  ചിള്ളിയില്‍ ഷഹീര്‍, വി എം അഷ്‌റഫ്, കെ പി ഷെഹീര്‍ നേതൃത്വം നല്‍കി.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India