Tuesday, February 21st, 2012
സംക്രാന്തി: ജനവാസ മേഖലയിലെ റെയില്‍വേ ക്രോസില്‍ ഭൂഗര്‍ഭപാത നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാവാത്ത അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന്്്് എസ്.ഡി.പി.ഐ കോട്ടയം മുനിസിപ്പല്‍ ഈസ്റ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്തടുത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഉപയോഗിക്കുന്ന പാതയാണിത്്. നീലിമംഗലം മുസ്‌ലിം പള്ളിക്കും എസ്. എന്‍.എല്‍. പി സ്‌കൂളിനും മുന്നിലൂടെയുള്ള മെഡിക്കല്‍ കോളജ് റോഡിന് കുറുകെ പോവുന്ന റെയില്‍ പാത പ്രദേശവാസികള്‍ക്ക് പേടിസ്വപ്നമായിരിക്കുകയാണ്.മനുഷ്യജീവന് ഒരുവിലയും കല്‍പിക്കാത്ത റെയിവേയുടെ കിരാത നടപടിക്ക് കൂട്ടു നല്‍ക്കുന്ന ഇച്ഛാശക്തിയില്ലാതെ രാഷ്ട്രീയ നേതൃത്വത്തിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രയപ്പെട്ടു. കൂടുതല്‍ അപകടങ്ങള്‍ക്ക് സാഹചര്യങ്ങളുണ്ടാക്കാതെ എത്രയുംവേഗം അടിപ്പാത നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്ന് യോഗം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ എം അബ്ദുല്‍ അസീസ് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി നസീര്‍, ഷഫീഖ്, സമീര്‍, സുനില്‍കുമാര്‍, അബ്ദുര്‍ റഹിം, സൈനു, അറേബ്യന്‍ റഷീദ്, ഹരി, ആശ, സുധര്‍മ്മ സംസാരിച്ചു.