മുസ്‌്‌ലിം വേട്ടയ്‌ക്കെതിരേ 23ന് ബഹുജന റാലി
Wednesday, July 21st, 2010
കോഴിക്കോട്ട് നടക്കുന്ന പരിപാടിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി കെ എം ശരീഫ്, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
പെരുമ്പാവൂരില്‍ പോപുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡന്റ് ഇ എം അബ്‌ദുര്‍റഹ്‌മാന്‍, ദേശീയസമിതി അംഗം പ്രഫ പി കോയ എന്നിവരും കൊല്ലത്ത് ദേശീയസമിതി അംഗം മൊയ്‌തീന്‍ കുട്ടി ഫൈസി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്‌്‌ദുല്‍ ഹമീദ് എന്നിവരും പങ്കെടുക്കും.
വിഭാഗീയതയും പരസ്‌പര വിദ്വേഷവും വളര്‍ത്തുകയും മുസ്‌ലിംകളെ ഭീകരവാദികളാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന നിക്ഷിപ്‌ത താല്‍പ്പര്യക്കാരെ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്‌ദുല്‍ ഹമീദ് പ്രസ്‌താവനയില്‍ അറിയിച്ചു.
A neo social movement for a new India of equal rights to all Indians

















































