മുസ്‌്‌ലിം വേട്ടയ്‌ക്കെതിരേ പ്രതിഷേധമിരമ്പി

Saturday, July 24th, 2010
കോഴിക്കോട്‌: മൂവാറ്റുപുഴയില്‍ നടന്ന പ്രാദേശിക സംഭവത്തിന്റെ മറവില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന മുസ്‌ലിം വേട്ടെക്കെതിരെ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ പ്രതിഷേധമിരമ്പി. മുസ്‌്‌ലിം വേട്ടക്കെതിരെ പോപുലര്‍ ഫ്രണ്ട്‌ കോഴിക്കോട്ടും കൊല്ലത്തും നടന്ന റാലിയിലും പെരുമ്പാവൂരില്‍ നടന്ന പൊതുസമ്മേളനത്തിലും പതിനായിരക്കണക്കിന്‌ ആളുകളാണ്‌ സംബന്ധിച്ചത്‌.
നിരോധന ഭീഷണികളെ തള്ളിക്കളഞ്ഞു പ്രവഹിച്ച ജനക്കൂട്ടം അച്ചടക്കവും ചിട്ടയും കൊണ്ടു മാതൃകയായി. കോഴിക്കോട്ട്‌ സി പി മുഹമ്മദ്‌ ബഷീര്‍, കെ സാദത്ത്‌, അബ്ദുറഹ്‌്‌മാന്‍ ബാഖവി, ജില്ലാ പ്രസിഡന്റ്‌ കെ പി മുഹമ്മദ്‌ അഷ്‌റഫ്‌, സി അബ്ദുല്‍ ഹമീദ്‌ എന്നിവര്‍ റാലി നയിച്ചു.
പൊതുസമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി കെ എം ഷെരീഫ്‌ ഉദ്‌ഘാടനം ചെയ്‌തു. എന്തു വിലകൊടുത്തും പോപുലര്‍ഫ്രണ്ട്‌ സ്വാതന്ത്ര്യത്തിനു കാവല്‍നില്‍ക്കുമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. വൈകീട്ട്‌ 5.30 കൊല്ലം ശങ്കേഴ്‌സ്‌ ആശുപത്രിക്കു സമീപത്തു നിന്നാരംഭിച്ച റാലി പീരങ്കി മൈതാനിയില്‍ സമാപിച്ചു. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പതിനായിരക്കണക്കിന്‌ പ്രവര്‍ത്തകരാണ്‌ ബഹുജനറാലിയില്‍ അണിചേര്‍ന്നത്‌്‌. പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്‌ ഉദ്‌ഘാടനം ചെയ്‌തു. പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കരമന അശ്‌റഫ്‌ മൗലവി അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ അശ്‌റഫ്‌ മൗലവി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ സത്താര്‍, സിദ്ദീഖ്‌ മയ്യത്തുംകര, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ഇ സുല്‍ഫി, പ്രസിഡന്റ്‌ വൈ ഷാജഹാന്‍, മുഹമ്മദാലി മൗലവി, കമാല്‍, സിറാജ്‌, സുധീര്‍
elamaram

പോപുലര്‍ ഫ്രണ്ട്‌ കോഴിക്കോട്‌ കടപ്പുറത്ത്‌ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍സംസ്ഥാന പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരം സംസാരിക്കുന്നു

ച്ചു.
മാധ്യമ-പോലിസ്‌ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ലക്ഷ്യം പോപുലര്‍ ഫ്രണ്ടല്ല മുസ്‌ലിം സമുദായം തന്നെയാണെന്നു ജനം തിരിച്ചറിഞ്ഞെന്ന്‌ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ചെയര്‍മാന്‍ ഇ എം അബ്ദുര്‍ റഹ്‌മാന്‍ പെരുമ്പാവൂരില്‍ പറഞ്ഞു.
സംസ്ഥാന സമിതിയംഗം വി കെ ഷൗക്കത്തലിയുടെ അധ്യക്ഷതയില്‍ ദേശീയസമിതിയംഗം മൊയ്‌തീന്‍കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. മറ്റുസമുദായ സംഘടനകളില്‍നിന്നു വിത്യസ്ഥമായി മുസ്‌ ലിം സമുദായത്തിന്റെ ഉന്നമനത്തിനായി അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്നത്‌ അവരുടെ ശത്രുക്കള്‍ കൃത്യമായി തിരിച്ചറിഞ്ഞതിനാല്‍ അവരെ ഇല്ലാതാക്കാന്‍ വേണ്ടിയാണ്‌ ഇത്തരം കോലാഹലങ്ങള്‍ നടത്തുന്നത്‌. മുസ്‌ ലിം സമുദായാംഗങ്ങള്‍ സ്വാതന്ത്ര്യത്തെക്കുറിച്ചു ബോധവാന്‍മാരാകാനോ ദേശീയ പതാകപിടിക്കാനോ പാടില്ലെന്ന നിര്‍ദേശം ആര്‍ക്കുവേണ്ടിയാണ്‌ നടത്തുന്നതെന്നും നാം ചിന്തിക്കേണ്ടതുണ്ട്‌. എം കെ അശ്‌റഫ്‌, യഹിയ തങ്ങള്‍, എറണാകുളം ജില്ലാ സെക്രട്ടറി കെ കെ സിദ്ധിഖ്‌ സംസാരിച്ചു.
പാലക്കാട്‌ ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ്‌, ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ഷാനവാസ്‌ ബക്കര്‍, സെക്രട്ടറി അബ്ദുല്‍ മജീദ്‌, പാലക്കാട്‌ സെക്രട്ടറി നാസര്‍ മൗലവി, തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ലത്തീഫ്‌, പ്രസിഡന്റ്‌ നാസര്‍, പാലക്കാട്‌ പ്രസിഡന്റ്‌ അബ്ദുല്‍ ജലീല്‍ സംബന്ധിച്ചു.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India