School Chalo 2012

മുഖ്യധാരാ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങളെ വിഢികളാക്കുന്നു: എസ്.ഡി.പി.ഐ

Friday, February 3rd, 2012
കോട്ടക്കല്‍: ന്യൂനപക്ഷ സംരക്ഷകരെന്നു മേനി നടിച്ച് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ന്യൂനപക്ഷങ്ങളെ വിഡ്ഡികളാക്കുകയാണെന്നും അവരില്‍ പ്രതീക്ഷയര്‍പ്പിച്ച പിറകെ കൂടുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്നും ജെ.എം.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍വികരുടെ മഹിമ വിളിച്ചോതുകയല്ലാതെ വര്‍ത്തമാന കാലത്ത് അവര്‍ ചെയ്ത നേട്ടങ്ങള്‍ നിരത്താന്‍ മടിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആട്ടീരിയില്‍ എസ്.ഡി.പി.ഐ ബ്രാഞ്ച് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒതുക്കുങ്ങല്‍ പഞ്ചായത്ത് എസ്.ഡി.പി.ഐ ബ്രാഞ്ച് സമ്മേളനങ്ങളുടെ സമാപന സമ്മേളനം എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു. കെ കെ നാസര്‍, ഷറഫു പുത്തൂര്‍, ഉബൈദ് ഒതുക്കുങ്ങല്‍, വി അബ്ദുല്‍ മജീദ് സംസാരിച്ചു.


Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India