Friday, February 3rd, 2012
തൊടുപുഴ: മങ്ങാട്ടുവലയില്‍ നടന്ന സംഘട്ടനത്തിന്റെ ചുവടുപിടിച്ച് സാമൂഹിക ധ്രുവീകരണമുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തൊടുപുഴ ഏരിയ കമ്മിറ്റി അഭ്യര്‍ഥിച്ചു. മങ്ങാട്ടുകവലയിലുണ്ടായ സംഘട്ടനത്തില്‍ പോപുലര്‍ ഫ്രണ്ടിന് ഒരു പങ്കുമില്ല. വ്യക്്തികള്‍ തമ്മിലുള്ള പ്രശ്‌നം രാഷ്ട്രീയവും സാമുദായികവുമാക്കി വളര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് സി.പി.എമ്മും മറ്റും ശ്രമിക്കുന്നത്. വ്യക്്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഇടയിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുകയാണു വേണ്ടത്. അല്ലാതെ പ്രശ്‌നം വര്‍ഗീയവല്‍ക്കരിച്ച് സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള സി.പി.എമ്മിന്റേയും ചില സംഘടനകളുടേയും നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. പ്രശ്‌നത്തിലേക്ക് പോപുലര്‍ ഫ്രണ്ടിനെ വലിച്ചിഴച്ചതിനു പിന്നില്‍ സി.പി.എമ്മിന് ഗൂഡലക്ഷ്യമുണ്ട്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. പ്രശ്‌നം കൂടുതല്‍ വഷളാവാതെ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും രാഷ്്ട്രീയമായി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞ് പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു. യോഗത്തില്‍ ഏരിയ പ്രസിഡന്റ് എം എ മുജീബ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സക്കീര്‍, നിസാര്‍ വെങ്ങല്ലൂര്‍ സംസാരിച്ചു.