മഅ്‌ദനിയോട് കടുത്ത നീതിനിഷേധം: നാസറുദ്ദീന്‍ എളമരം
Wednesday, June 23rd, 2010
മഅ്‌ദനിയെ നിര്‍വീര്യമാക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. 1998ല്‍ നടന്നതും ഇതു തന്നെയായിരുന്നു. കേരളത്തിലെ പൊതുസമൂഹത്തെ നിശ്ശബ്ദമാക്കിയ ശേഷമായിരുന്നു അന്ന് മഅ്‌ദനിയെ കുടുക്കിയത്. ഈ കടുത്ത നീതിനിഷേധം മനസ്സിലാക്കാന്‍ പിന്നീട് മൂന്നുനാലു വര്‍ഷം വേണ്ടിവന്നു. മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ മഅ്‌ദനി വിഷയത്തില്‍ അഭിപ്രായം പറയണം. എല്ലാവരും കുറ്റകരമായ മൗനം പാലിക്കുകയാണ്. കേരളത്തില്‍ ഐ.എസ്.ഐ ബന്ധമുള്ള പ്രസ്ഥാനങ്ങളുണ്ടെന്നു പറയുന്ന ആഭ്യന്തര സഹമന്ത്രി പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അവ ഏതെന്നു ബോധ്യപ്പെടുത്തേണ്ട ബാധ്യത പറയുന്നവര്‍ക്കുണ്ട്. നൂറുകണക്കിനാളുകളെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികളായ സംഘപരിവാര ശക്തികള്‍ ഇപ്പോഴും സൈ്വര്യവിഹാരം നടത്തുമ്പോഴാണ് മൂന്നാംമുറ പ്രയോഗത്തിലൂടെ പോലിസ് ഉണ്ടാക്കിയെടുത്ത സാക്ഷിമൊഴികളിലൂടെ മഅ്‌ദനിയെ ജയിലിലടയ്‌ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് നാസറുദ്ദീന്‍ എളമരം മഅ്‌ദനിയെ സന്ദര്‍ശിച്ചത്. തുടര്‍ന്ന്, പി.ഡി.പി സമരപ്പന്തലിലെത്തിയ അദ്ദേഹം നിരാഹാര സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.
A neo social movement for a new India of equal rights to all Indians


















































