ഫ്രീഡം പരേഡ്‌ നിര്‍ത്തിവച്ചു

Sunday, August 15th, 2010
കോഴിക്കോട്‌: സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന്‌ ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ ഫ്രീഡം പരേഡ്‌ നിര്‍ത്തിവയ്‌ക്കാന്‍ പോപുലര്‍ ഫ്രണ്ട്‌ തീരുമാനിച്ചു. 2004 മുതല്‍ എല്ലാ വര്‍ഷവും ആഗസ്‌ത്‌ 15ന്‌ പോപുലര്‍ ഫ്രണ്ട്‌ ഫ്രീഡം പരേഡ്‌ നടത്താറുണ്ടായിരുന്നു.
നേരത്തെ ഒമ്പതു ജില്ലകളിലും തുടര്‍ന്നു മറ്റു നാലു ജില്ലകളിലും പരേഡ്‌ നടത്തുന്നതു സര്‍ക്കാര്‍ ഇടപെട്ടു തടഞ്ഞതിനെ തുടര്‍ന്നാണിത്‌. നിരോധനം ഏര്‍പ്പെടുത്താത്ത തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, വയനാട്‌ എന്നിവിടങ്ങളില്‍ പരേഡ്‌ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതും പിന്നീട്‌ നിരോധിച്ചതിനെ തുടര്‍ന്നാണ്‌ പരേഡ്‌ നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിച്ചതെന്നു ഭാരവാഹികള്‍ അറിയിച്ചു.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India