പ്രവാചകനിന്ദ: പോലിസ്‌-മാധ്യമ പ്രചാരണങ്ങള്‍ക്കെതിരേ പ്രതിഷേധം

Wednesday, July 14th, 2010

കോഴിക്കോട്‌: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ടു തൊടുപുഴയിലുണ്ടായ അനിഷ്‌ടസംഭവത്തിന്റെ മറവില്‍ സംസ്ഥാനത്ത്‌ വര്‍ഗീയ ചേരിതിരിവ്‌ സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരേ പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാനവ്യാപകമായി പ്രതിഷേധപ്രകടനങ്ങള്‍ നടത്തി.
അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുകയും അന്യായമായി റെയ്‌ഡുകള്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണ്‌ പോലിസ്‌ ചെയ്യുന്നത്‌. ഇതേസമയം, മാധ്യമങ്ങള്‍ നിറം ചേര്‍ത്ത നുണകളും പ്രചരിപ്പിക്കുന്നു. ഇതു രണ്ടും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.
ഒറ്റപ്പെട്ടതും ദൗര്‍ഭാഗ്യകരവുമായ സംഭവത്തിന്റെ പേരില്‍ നുണകള്‍ പരത്തിയും ഭീകരത സൃഷ്ടിച്ചും പോപുലര്‍ ഫ്രണ്ടിനെ അടിച്ചമര്‍ത്താമെന്നതു വ്യാമോഹമാണെന്നു പ്രകടനത്തില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പ്‌ നല്‍കി.
ആരോപണങ്ങളെയും നുണപ്രചാരണങ്ങളെയും അതിജീവിച്ച പ്രസ്ഥാനമാണിതെന്ന്‌ അവര്‍ വിളിച്ചുപറഞ്ഞു.



Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India