School Chalo 2012

പോലിസിനെ ഉപയോഗിച്ച് മാലിന്യ പ്രശ്‌നം പരിഹരിക്കാമെന്നത് ഭരണകൂട മൗഡ്യം: നാസറുദ്ദീന്‍ എളമരം

Thursday, February 16th, 2012
തലശ്ശേരി : പോലിസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങള്‍ക്കും മാലിന്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്ന ഭരണകൂടത്തിന്റെ കണക്ക് കൂട്ടല്‍ തകര്‍ന്ന് വീഴുന്ന കാഴ്ചയാണ് സംസ്ഥാനത്തെമ്പാടും കാണുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. പെട്ടിപ്പാലത്ത് തന്നെ മാലിന്യം നിക്ഷേപിക്കുമെന്ന നഗരസഭാ തീരുമാനത്തിനെതിരെ വിശാല സമരമുന്നണി സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നതിനായി മല്‍സരിക്കുന്ന മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ അവരുടെ കാല്‍കീഴിലെ മണ്ണൊലിച്ച് പോകുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂസമൂഹമ്മദ് അധ്യക്ഷത വഹിച്ചു. സി ആര്‍ റസാഖ്, റസിയ ലത്തീഫ്, സി ടി ജുബൈരിയ, മറിയം സിത്താര, പി കെ അബ്ദുല്‍ അസീസ്, പി നാസര്‍, വി വല്‍സന്‍, പി പി മധു, സുബൈദ നാലകത്ത് സംസാരിച്ചു. പോലിസിനെ ഉപയോഗിച്ച് മാലിന്യം തള്ളാനുള്ള നഗരസഭയുടെയും സര്‍വകക്ഷികളുടെയും തീരുമാനത്തിനെതിരെ വരും ദിവസങ്ങളില്‍ ശക്തമായ സമരങ്ങള്‍ നഗരസഭയ്ക്ക് മുന്നില്‍ വിശാല സമരമുന്നണിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India