School Chalo 2012

പോപ്പുലര്‍ ഫ്രണ്ട് ആശുപത്രി ശുചീകരിച്ചു

Saturday, February 18th, 2012
വെഞ്ഞാറമൂട്: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന സന്ദേശമുയര്‍ത്തി പോപ്പുലര്‍ ഫ്രണ്ട് ദേശവ്യാപകമായി നടത്തുന്ന ആരോഗ്യ കാംപയിന്റെ ഭാഗമായി സംഘടനയുടെ വെഞ്ഞാറമൂട് കുറ്ററ യൂനിറ്റികളുടെ ആഭിമുഖ്യത്തില്‍ വാമനപുരം പ്രാഥമികാരോഗ്യ കേന്ദ്രം ശുചീകരിച്ചു. നെല്ലനാട് ഗ്രാമപഞ്ചായത്തംഗം അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഡോ. ചന്ദ്രിക, കുറ്ററ ഷിഹാബ്, സലാഹുദ്ദീന്‍ മാസ്റ്റര്‍ സംസാരിച്ചു. ഇരു യൂനിറ്റുകളില്‍ നിന്നുള്ള 30 ഓളം പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കാംപയിന്റെ ഭാഗമായുള്ള വടംവലി, കൂട്ട ഓട്ടം. കബഡി എന്നിവ വരും ദിവസങ്ങളില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India