School Chalo 2012

പോപുലര്‍ ഫ്രണ്ട്‌ ഫ്രീഡം പരേഡ്‌ ഏഴിടങ്ങളില്‍

Wednesday, June 23rd, 2010
കോഴിക്കോട്‌: `സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക' എന്ന മുദ്രാവാക്യമുയര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ പോപുലര്‍ ഫ്രണ്ട്‌ കേരളത്തിലെ ഏഴിടങ്ങളില്‍ ഫ്രീഡം പരേഡ്‌ സംഘടിപ്പിക്കുമെന്നു ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്‌ അറിയിച്ചു.
കൊട്ടാരക്കര, ഈരാറ്റുപേട്ട, ആലുവ, പട്ടാമ്പി, കൊണ്ടോട്ടി, കുറ്റിയാടി, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ്‌ ഇത്തവണ പരേഡ്‌ നടത്തുക. കേരളത്തില്‍ 2004ല്‍ ആരംഭിച്ച ഫ്രീഡം പരേഡ്‌ കഴിഞ്ഞ രണ്ടുവര്‍ഷമായി തമിഴ്‌നാട്ടിലും കര്‍ണാടകയിലും നടക്കുന്നുണ്ട്‌. ജനങ്ങളില്‍ ആത്മവിശ്വാസവും ദേശീയചിന്തയും സ്വാതന്ത്ര്യസംരക്ഷണത്തെക്കുറിച്ച്‌ അവബോധവും സൃഷ്ടിക്കുകയാണ്‌ പരേഡിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി യോഗത്തില്‍ പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരം, ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്‌, കരമന അശ്‌റഫ്‌ മൗലവി, വി ടി ഇക്‌റാമുല്‍ ഹഖ്‌, കെ എച്ച്‌ നാസര്‍, മുഹമ്മദ്‌ റോഷന്‍ സംസാരിച്ചു.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India