നാഷനല്‍ വിമന്‍സ് ഫ്രണ്ട് ഏജീസ് ഓഫിസ് ധര്‍ണ നടത്തി
തിരുവനന്തപുരം: ഇറോം ശര്‍മിളയുടെ ജീവന്‍ രക്ഷിക്കുക, മണിപ്പൂരിലെ ഭരണകൂടഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു നാഷനല്‍ വിമന്‍സ് ഫ്രണ്ട് ഏജീസ് ഓഫിസിനു മുന്നില്‍ ധര്‍ണയും ഒപ്പുശേഖരണവും നടത്തി. ധര്‍ണ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി കെ രാധ ഉദ്‌ഘാടനം ചെയ്‌തു.

നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംഘടിപ്പിച്ച ഏജീസ് ഓഫിസ് ധര്‍ണ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി കെ രാധ ഉദ്‌ഘാടനം ചെയ്യുന്നു
മണിപ്പൂരില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരേ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കണമെന്നു പി കെ രാധ ആവശ്യപ്പെട്ടു. ഇറോം ശര്‍മിളയ്‌ക്കെതിരേ നടക്കുന്ന മനുഷ്യാവകാശ ലംഘനം ഒറ്റപ്പെട്ട സംഭവമായി കാണരുത്. രാജ്യവ്യാപകമായി സ്‌ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയായി വേണം ഇതിനെ കാണാന്‍. ഇറോം ശാര്‍മിള നിരാഹാരം ആരംഭിച്ച് 10 വര്‍ഷം പിന്നിട്ടിട്ടും സമരം എന്തിനാണെന്ന് അന്വേഷിക്കാനോ ഒത്തുതീര്‍ക്കാനോ ഭരണാധികാരികള്‍ തയ്യാറായിട്ടില്ല. സ്‌ത്രീകള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിയമാനുസൃത സഹായം പോലും ഇവര്‍ക്കു ലഭിക്കുന്നില്ല. ഇതു ദയനീയവും ക്രൂരവും മാപ്പര്‍ഹിക്കാത്തതുമാണെന്നു പി കെ രാധ പറഞ്ഞു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ സ്വന്തം അധികാരമുപയോഗിച്ചു കൊടുംകുറ്റവാളികള്‍ക്കു മാപ്പുനല്‍കി ജയിലില്‍ നിന്നു മോചിപ്പിക്കുകയാണ്.
സി.പി.എമ്മിനു വേണ്ടി കൊല നടത്തിയ പാര്‍ട്ടി സഖാക്കളെ ഭരണത്തിന്റെ തണലില്‍ സൈ്വരവിഹാരം നടത്താനാണ് അഴിച്ചുവിടുന്നതെന്നും പി കെ രാധ ആരോപിച്ചു. നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി റൈഹാനത്ത്, ജില്ലാ പ്രസിഡന്റ് മാജിദാ നിസാം, ജില്ലാ സെക്രട്ടറി ഷമീല സക്കീര്‍, നസീമ ഷംനാദ് പങ്കെടുത്തു.
A neo social movement for a new India of equal rights to all Indians

















































