School Chalo 2012

നരിക്കാട്ടേരി സംഭവം: ലീഗ് ആരോപണം വാസ്തവ വിരുദ്ധം- എസ്.ഡി.പി.ഐ

Saturday, February 4th, 2012
കോഴിക്കോട്: നാദാപുരം നരിക്കാട്ടേരി സംഭവത്തില്‍ ചന്ദ്രികയില്‍ കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ ക്കെതിരെ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ടി കെ കുഞ്ഞമ്മദ് ഫൈസി പ്രസ്താവനയില്‍ പറഞ്ഞു. നരിക്കാട്ടേരി സ്‌ഫോടനത്തില്‍ അഞ്ചു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ക്രൈം ബ്രാഞ്ച് ലീഗ് നേതാവിന്റെ സഹോദരനും ലീഗ് ഭാരവാഹിയുമായ തയ്യില്‍ മൊയ്തു അടക്കം ഏതാനും ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും മണ്ഡലം ഭാരവാഹികളെ ചോദ്യം ചെയ്യുകയുമുണ്ടായി. ഉന്നത നേതാക്കള്‍ പ്രതികളാകുമെന്ന ഭയവും പ്രതിയായ തയ്യില്‍ മൊയ്തുവിനെ മാപ്പ്‌സാക്ഷിയാക്കി മറ്റുള്ള പ്രവര്‍ത്തകരെ ശിക്ഷിക്കാനുള്ള ശ്രമത്തില്‍ പാര്‍ട്ടിയിലെ എതിര്‍പ്പ് മൂടി വെക്കാനും വഴി തിരിച്ചു വിടാനുമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഭരണ സ്വാധീനം ഉപയോഗിച്ച് നിരപരാധികളെ കേസില്‍ കുടുക്കാനാണ് ശ്രമമെങ്കില്‍ ജനകീയമായി നേരിടുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.


Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India