School Chalo 2012

ദേശീയ രാഷ്ട്രീയ സമ്മേളനത്തിലെ മാലിന്യം: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

Thursday, February 23rd, 2012
കോഴിക്കോട്: കോഴിക്കോട് കടപ്പുറം മലിനമാക്കിയെന്ന ആരോപിച്ച് വെള്ളയില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കുറ്റക്കാരല്ലെന്നു കണ്ട് കോടതി വെറുതെ വിട്ടു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ 2009 ഫെബ്രുവരിയില്‍ കോഴിക്കോട് സംഘടിപ്പിച്ച ദേശീയ രാഷ്ട്രീയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനാനന്തരം കോഴിക്കോട് കടപ്പുറത്ത് മാലിന്യം നിക്ഷേപിച്ചെന്നാരോപിച്ച് വെള്ളയില്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് നാലാംകോടതി പ്രവര്‍ത്തകരെ കുറ്റക്കാരല്ലെന്നു കണ്ടു വെറുതെ വിട്ടത്. മാലിന്യ പ്രശ്‌നത്തിന് കോര്‍പറേഷനാണ് പരിഹാരം കാണേണ്ടതെന്നും അല്ലാത്ത പക്ഷം സമ്മേളനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കണമെന്നും കോടതി നിരീക്ഷിച്ചു.
മറ്റ് സമ്മേളനങ്ങളില്‍ നിന്നു വ്യത്യസ്തമായി ലക്ഷങ്ങള്‍ പങ്കെടുത്ത പൊതുസമ്മേളനത്തിനു ശേഷം ബീച്ചിലെ മുഴുവന്‍ മാലിന്യങ്ങളും കോര്‍പറേഷന്‍ കണ്ടിജന്റ് തൊഴിലാളികള്‍ക്ക് നീക്കം ചെയ്യുന്നതിന് സൗകര്യ പ്രദമായ വിധത്തില്‍ ഒരു ഭാഗത്ത് ശേഖരിച്ചിരുന്നു. കോര്‍പറേഷന്‍ കണ്ടിജന്റ് തൊഴിലാളികളുടെ അനാസ്ഥമൂലം മാലിന്യ നീക്കം വൈകിയത് ചില മാധ്യമങ്ങള്‍ വിവാദമാക്കിയതിനെ തുടര്‍ന്നാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India