തുല്യാവകാശങ്ങളുള്ള ജനതയാവാന്‍ പോരാട്ടം തുടരും: ഇ എം അബ്ദുര്‍റഹ്മാന്‍
ആലുവ: തുല്യാവകാശങ്ങളുള്ള ജനതയായി ജീവിക്കാന്‍ പോരാട്ടം തുടരുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍. ആലുവ മണപ്പുറം ടിപ്പു സുല്‍ത്താന്‍ നഗറില്‍ പോപുലര്‍ ഫ്രണ്ട് വിചാരതീരം സംസ്ഥാന നേതൃസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടവരുടെ പ്രസ്ഥാനമാണ് പോപുലര്‍ ഫ്രണ്ട്. ഇന്ത്യയിലെ മുസ്‌ലിം സമുദായ ചരിത്രത്തില്‍ കേരള മുസ്‌ലിംകള്‍ക്ക് സവിശേഷമായ ഇടം നല്‍കിക്കൊണ്ടാണ് പോപുലര്‍ ഫ്രണ്ട് ഇന്ത്യയൊട്ടാകെ വളര്‍ച്ച പ്രാപിച്ചിരിക്കുന്നത്. സ്വത്വപ്രതിസന്ധി, സുരക്ഷ, സമനീതിനിഷേധം തുടങ്ങിയ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വഴികാട്ടാന്‍ ഒരു സംരക്ഷകര്‍ക്കും കഴിഞ്ഞിട്ടില്ല.
സമുദായത്തിനു മുകളില്‍ സ്വയം അവരോധിച്ച മുസ്‌ലിം നേതൃത്വങ്ങള്‍ വെല്ലുവിളികള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടതായും അവര്‍ ഡല്‍ഹിലെയും മറ്റും ഓഫിസുകളിലും മദ്‌റസകളിലുമിരുന്ന് സമയം പാഴാക്കുകയായിരുന്നുവെന്നും പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ആരോപിച്ചു.
കുഞ്ഞാലി മരയ്‌ക്കാര്‍ മുതല്‍ ബഹദൂര്‍ ഷാ സഫര്‍ വരെയുള്ള പോരാളികളുടെ പാരമ്പര്യത്തിനു പകരം കരിക്കട്ട കൊണ്ടു വരച്ച പ്രതിസന്ധികളുടെ ചോദ്യചിഹ്നങ്ങളാണ് അവരുടെ മുമ്പിലുള്ളത്. ഫാഷിസത്തിനു പുറമെ പട്ടിണിയും അവരുടെ ശത്രുവാണ്. ഇന്ത്യന്‍ മുസ്‌ലിംകള്‍ ആത്മാഭിമാനം വീണ്ടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വി പി നാസറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പ്രതിലോമ പ്രസ്ഥാനമല്ല, രാഷ്‌ട്ര പുനര്‍നിര്‍മാണപ്രക്രിയയില്‍ പങ്കാളികളായിക്കൊണ്ടാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിചാരതീരം നേതൃസംഗമത്തില്‍ മൂവായിരത്തോളം പേരാണ് പങ്കെടുക്കുന്നത്.
ദേശീയ സെക്രട്ടറി എ സഈദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്‌ദുല്‍ ഹമീദ്, സെക്രട്ടറി റോഷന്‍, ട്രഷറര്‍ കെ എച്ച് നാസര്‍, അബ്‌ദുല്‍ മജീദ് ഫൈസി, പ്രഫ. പി കോയ തുടങ്ങിയവര്‍ സംസാരിച്ചു.
A neo social movement for a new India of equal rights to all Indians

















































