ചോദ്യപേപ്പര്‍ വിവാദം: അധ്യാപകന്റെ കൈ വെട്ടി
Monday, July 5th, 2010
മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയില്‍ പോയി മടങ്ങുകയായിരുന്നു ജോസഫും കുടുംബവും. സഹോദരി സിസ്റ്റര്‍ സ്റ്റെല്ലയും മാതാവ് ഏലിക്കുട്ടിയുമായിരുന്നു ജോസഫിനൊപ്പം വാഹനത്തിലുണ്ടായിരുന്നത്. മെയിന്‍റോഡില്‍ നിന്നു വീട്ടിലേക്കുള്ള വഴിയിലേക്ക് കടന്നപ്പോഴാണ് ഒമ്‌നി വാനില്‍ കാത്തിരുന്ന സംഘം ജോസഫിനെ ആക്രമിച്ചത്. ഓടിക്കൂടിയവരെ ഭയപ്പെടുത്താന്‍ സംഘം പടക്കം പൊട്ടിച്ച് പുകപടലം സൃഷ്‌ടിച്ചു. വാഹനം ഓടിച്ചിരുന്ന ജോസഫിനെ വലിച്ചിറക്കി വെട്ടുകയായിരുന്നു. ആക്രമണത്തില്‍ വലതുകൈപ്പത്തി അറ്റുപോവുകയും ഇടതുകാലിന് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്‌തു.
മൂവാറ്റുപുഴ എസ്.ഐയും സംഘവും എത്തിയാണ് വെട്ടിമാറ്റിയ കൈ സമീപപ്രദേശത്തു നിന്നു കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. രക്തം വാര്‍ന്ന് അവശനിലയിലായ ജോസഫിനെ ആദ്യം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നല്‍കിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അറ്റുപോയ വലതുകൈപ്പത്തി തുന്നിച്ചേര്‍ക്കുന്നതിന് അടിയന്തര ശസ്‌ത്രക്രിയ നടത്തി.
പ്രതികളെ കണ്ടെത്താന്‍ പോലിസ് എറണാകുളം, ഇടുക്കി ജില്ലകളില്‍ അന്വേഷണം ശക്തമാക്കി. എറണാകുളം റൂറല്‍ എസ്.പി ടി വിക്രം, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി എ വി ജോര്‍ജ്, ഡിവൈ.എസ്.പി സാബു മാത്യു, സി.ഐ പി പി ഷംസ് എന്നിവര്‍ സംഭവസ്ഥലത്തെത്തി. വിരലടയാള വിദഗ്‌ധര്‍ തെളിവ് ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 25നാണ് വിവാദമായ ചോദ്യപേപ്പര്‍ തൊടുപുഴ ന്യൂമാന്‍സ് കോളജില്‍ വിതരണം ചെയ്‌തത്. പ്രഫ. ടി ജെ ജോസഫ് ആയിരുന്നു വിവാദമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. ന്യൂമാന്‍ കോളജില്‍ നടന്ന ബി.കോം രണ്ടാം സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷയുടെ `മലയാളം ഗദ്യവും രചനയും' എന്ന ചോദ്യപേപ്പറിലാണ് മുസ്‌ലിം സമുദായത്തെ ആക്ഷേപിക്കുന്ന രീതിയില്‍ ചോദ്യം ഉള്‍പ്പെടുത്തിയത്.
സംഭവം പുറത്തായതിനെത്തുടര്‍ന്നു വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു.സംഭവത്തെത്തുടര്‍ന്ന് അധ്യാപകന്റെ നിയമനാംഗീകാരം എം.ജി യൂനിവേഴ്‌സിറ്റി റദ്ദാക്കിയിരുന്നു. മൂവാറ്റുപുഴ: മുഹമ്മദ് നബിയെ അവഹേളിച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കിയ കേസില്‍ പ്രതിയായ അധ്യാപകന്റെ കൈ വെട്ടി. തൊടുപുഴ ന്യൂമാന്‍സ് കോളജിലെ മലയാളം അധ്യാപകനായിരുന്ന ടി ജെ ജോസഫി(53)ന്റെ കൈയാണ് ഒരു സംഘം വെട്ടിയത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. മൂവാറ്റുപുഴ വിശ്വജ്യോതി സ്‌കൂളിനു സമീപമുള്ള പള്ളിയില്‍നിന്നു വീട്ടിലേക്കു മടങ്ങുംവഴിയാണ് ആക്രമണമുണ്ടായത്.
മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയില്‍ പോയി മടങ്ങുകയായിരുന്നു ജോസഫും കുടുംബവും. സഹോദരി സിസ്റ്റര്‍ സ്റ്റെല്ലയും മാതാവ് ഏലിക്കുട്ടിയുമായിരുന്നു ജോസഫിനൊപ്പം വാഹനത്തിലുണ്ടായിരുന്നത്. മെയിന്‍റോഡില്‍ നിന്നു വീട്ടിലേക്കുള്ള വഴിയിലേക്ക് കടന്നപ്പോഴാണ് ഒമ്‌നി വാനില്‍ കാത്തിരുന്ന സംഘം ജോസഫിനെ ആക്രമിച്ചത്. ഓടിക്കൂടിയവരെ ഭയപ്പെടുത്താന്‍ സംഘം പടക്കം പൊട്ടിച്ച് പുകപടലം സൃഷ്‌ടിച്ചു. വാഹനം ഓടിച്ചിരുന്ന ജോസഫിനെ വലിച്ചിറക്കി വെട്ടുകയായിരുന്നു. ആക്രമണത്തില്‍ വലതുകൈപ്പത്തി അറ്റുപോവുകയും ഇടതുകാലിന് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്‌തു.
മൂവാറ്റുപുഴ എസ്.ഐയും സംഘവും എത്തിയാണ് വെട്ടിമാറ്റിയ കൈ സമീപപ്രദേശത്തു നിന്നു കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. രക്തം വാര്‍ന്ന് അവശനിലയിലായ ജോസഫിനെ ആദ്യം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നല്‍കിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അറ്റുപോയ വലതുകൈപ്പത്തി തുന്നിച്ചേര്‍ക്കുന്നതിന് അടിയന്തര ശസ്‌ത്രക്രിയ നടത്തി.
പ്രതികളെ കണ്ടെത്താന്‍ പോലിസ് എറണാകുളം, ഇടുക്കി ജില്ലകളില്‍ അന്വേഷണം ശക്തമാക്കി. എറണാകുളം റൂറല്‍ എസ്.പി ടി വിക്രം, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി എ വി ജോര്‍ജ്, ഡിവൈ.എസ്.പി സാബു മാത്യു, സി.ഐ പി പി ഷംസ് എന്നിവര്‍ സംഭവസ്ഥലത്തെത്തി. വിരലടയാള വിദഗ്‌ധര്‍ തെളിവ് ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 25നാണ് വിവാദമായ ചോദ്യപേപ്പര്‍ തൊടുപുഴ ന്യൂമാന്‍സ് കോളജില്‍ വിതരണം ചെയ്‌തത്. പ്രഫ. ടി ജെ ജോസഫ് ആയിരുന്നു വിവാദമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. ന്യൂമാന്‍ കോളജില്‍ നടന്ന ബി.കോം രണ്ടാം സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷയുടെ `മലയാളം ഗദ്യവും രചനയും' എന്ന ചോദ്യപേപ്പറിലാണ് മുസ്‌ലിം സമുദായത്തെ ആക്ഷേപിക്കുന്ന രീതിയില്‍ ചോദ്യം ഉള്‍പ്പെടുത്തിയത്.
സംഭവം പുറത്തായതിനെത്തുടര്‍ന്നു വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു.സംഭവത്തെത്തുടര്‍ന്ന് അധ്യാപകന്റെ നിയമനാംഗീകാരം എം.ജി യൂനിവേഴ്‌സിറ്റി റദ്ദാക്കിയിരുന്നു.
A neo social movement for a new India of equal rights to all Indians