School Chalo 2012

എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനം: പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി

Wednesday, February 15th, 2012
മലപ്പുറം: അധിനിവേശം ചെറുക്കുക, അഴിമതി തുരത്തുക എന്ന പ്രമേയവുമായി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ഏപ്രില്‍ 12, 13 തിയതികളില്‍ മഞ്ചേരിയില്‍ നടത്തുന്ന മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി. ഒന്നാംഘട്ട പ്രചരണത്തിന്റെ ഭാഗമായി ജില്ലയിലെ 376 ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നു. ഹൗസ് കാംപയിന്‍, മെഡിക്കല്‍ ക്യാംപ്, തണല്‍ മരം നടല്‍, വെയ്റ്റിങ് ഷെഡ് നിര്‍മാണം തുടങ്ങി ജനസേവന പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. രണ്ടാംഘട്ട പ്രചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തല പ്രചരണങ്ങള്‍ മാര്‍ച്ച് അഞ്ചാം തിയതിയോടുകൂടി സമാപിക്കും. ബൈക്ക് റാലി, പദയാത്ര, പ്രകടനം, പൊതു സമ്മേളനം തുടങ്ങിയവ മുഴുവന്‍ പഞ്ചായത്തുകളിലും നടത്തും. പാര്‍ട്ടിയുടെ കീഴില്‍ രൂപീകരിച്ച ജനകീയ മോട്ടോര്‍ തൊഴിലാളി യൂനിയന്റെ ജില്ലാ തൊഴിലാളി സംഗമം മാര്‍ച്ച് 30നു കോട്ടക്കലില്‍ നടക്കും. ഏപ്രില്‍ ഒന്ന് മുതല്‍ 10 വരെ മണ്ഡലംതല വാഹന പ്രചരണജാഥ, ഏപ്രില്‍ ആറിന് പതാക ദിനം, 11ന് വൈകുന്നേരം വിളംബര ജാഥ നടക്കും. 12ന് പ്രവാസി സംഗമം, സെമിനാര്‍ 13ന് രാവിലെ പ്രഭാതഭേരി വൈകുന്നേരം നാലിന് ആയിരങ്ങള്‍ അണിനിരക്കുന്ന പ്രകടനവും ഏഴിന് പൊതു സമ്മേളനവും നടക്കും.
പാര്‍ട്ടിയുടെ ജില്ലാ സമ്മേളനം കഴിയുന്നതോടെ മലപ്പുറത്തെ നിലവിലുള്ള രാഷ്ട്രീയ ഗതികള്‍ക്ക് മാറ്റം വരുമെന്നും സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം ഉയര്‍ന്നുവരുമെന്നും എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് പി എം ബഷീര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ജലീല്‍ നീലാമ്പ്ര പ്രോഗ്രാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. സാദിഖ് നടുത്തൊടി, എ കെ അബ്ദുല്‍ മജീദ്, ഷൗക്കത്ത് കരുവാരക്കുണ്ട്, മുസ്തഫ പൊന്മള, ദാവൂദ് തിരൂര്‍ക്കാട്, നൗഷാദ് മംഗലശ്ശേരി സംസാരിച്ചു.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India