School Chalo 2012

എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരായ രാജ്യദ്രോഹകുറ്റം പിന്‍വലിച്ചു

Friday, February 17th, 2012
കോഴിക്കോട്: മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയെന്നാരോപിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരേ രാജ്യദ്രേഹകുറ്റം ചുമത്തിയ കേസ് പിന്‍വലിച്ചു. നടക്കാവ് പോലിസാണ് രാജ്യദ്രോഹ വകുപ്പായ 124 എ ചുമത്തിയത് പിന്‍വലിച്ചതായി ഇന്നലെ കോഴിക്കോട് നാലാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. നടക്കാവ് പോലിസ് പരിധിയില്‍ താമസിക്കണം, സ്റ്റേഷനിലെത്തി ഒപ്പു വയ്ക്കണമെന്ന നിബന്ധനകളും ഒഴിവാക്കി.
ഇ മെയില്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാലിക്കുന്ന നിസ്സംഗതയിലും ഒളിച്ചുകളിയിലും പ്രതിഷേധിച്ചാണ് ജനുവരി 20ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ രണ്ട് സ്ഥലങ്ങളില്‍ കരിങ്കൊടി കാട്ടിയത്. 12 പ്രവര്‍ത്തകരെ  അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹക്കുറ്റമടക്കം 11 വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലടക്കുകയും ചെയ്തിരുന്നു. ത് വിവാദമായവുകയും കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ രാജ്യദ്രോഹവകുപ്പുകള്‍ പിന്‍വലിക്കുമെന്ന് കമ്മീഷണര്‍ ഉറപ്പുനല്‍കിയതിനാല്‍ ഉപരോധ സമരം പിന്‍വലിക്കുകയായിരുന്നു. വകുപ്പുകള്‍ പിന്‍വലിച്ചതിന്റെ റിപോര്‍ട്ടാണ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചത്.
എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച നടക്കാവ് എസ്.ഐ ജയനെതിരേ വകുപ്പുതല അന്വേഷണം നടക്കുകയാണ്.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India