School Chalo 2012

ഇ-മെയില്‍ വിക്റ്റിംസ് ഫോറം രൂപീകരിച്ചു

Sunday, February 19th, 2012
കോഴിക്കോട്: സിമി ബന്ധം ആരോപിച്ച് കേരള പോലിസ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇ-മെയില്‍ ഉപഭോക്്താക്കളുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിയമപരവും സാമൂഹികവുമായ ഇടപെടല്‍ നടത്തുന്നതിനുമായി അഡ്വ. പി എ പൗരന്‍ ചെയര്‍മാനായി ഇ-മെയില്‍ വിക്റ്റിംസ് ഫോറം രൂപീകരിച്ചു. ജനറല്‍ കണ്‍വീനറായി ഫസല്‍ കാതിക്കോടിനെയും ഓര്‍ഗനൈസിങ് കണ്‍വീനറായി സി എം ശരീഫിനെയും കണ്‍വീനര്‍മാരായി അഡ്വ. ഷാനവാസ്, അഡ്വ. എന്‍ എം സിദ്ദീഖ്, അബ്്ദുര്‍റഹ്മാന്‍ നദ്‌വി, ശക്കീര്‍ കാതിയാളം, കെ വി അബ്്ദുന്നൂര്‍, എന്‍ റഷീദ്, ഇ കെ നൗഫല്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഇ-മെയില്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും പരാതി നല്‍കാനും മനുഷ്യാവകാശപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നടക്കുന്ന സിഗ്്‌നേച്ചര്‍ കാംപയിനിന്റെ ഉദ്ഘാടനം 22ന് തൃശൂരില്‍ ഒഡീസയിലെ പോസ്്‌കോവിരുദ്ധ സമരനേതാവ് പ്രശാന്ത് പൈകറെ നിര്‍വഹിക്കും.

Disclaimer:This website may contain articles and links of other websites. Views expressed in those articles are author's own opinion and do not necessarily represent that of Popular Front of India