ഇസ്രായേല്‍ ആക്രമണത്തിനെതിരേ പ്രതിഷേധമിരമ്പി
കോഴിക്കോട്: ഗസയിലേക്കുള്ള സഹായക്കപ്പലുകളായ ഫ്രീഡം ഫ്‌ളോട്ടില ആക്രമിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ക്രൂരമായി കൊലചെയ്‌ത ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിലെ വിവിധ പട്ടണങ്ങളില്‍ മാര്‍ച്ച് നടത്തി. തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. നിരായുധരായ ഗസയിലെ ജനങ്ങള്‍ക്കെതിരേ സായുധ പോരാട്ടത്തിനെതിരേയും നടത്തുന്ന ജൂത രാഷ്ട്രത്തിനെതിരേയും അതിന് പിന്തുണ നല്‍കുന്ന അമേരിക്കക്കെതിരേയും മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രകടനം. മനുഷ്യത്വ രഹിതമായ ആക്രമണത്തിനെതിരേ രാഷ്ട്രവും പൗരന്മാരും പ്രതിഷേധിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പലയിടത്തും ഇസ്രായേല്‍ പതാക കത്തിച്ചുകൊണ്ടാണ് പ്രതിഷേധം അറിയിച്ചത്. ഇസ്രായേല്‍ നാവിക സേനയുടെ ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന തുര്‍ക്കി വംശജരായ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.
A neo social movement for a new India of equal rights to all Indians

















































