ആര്‍.എസ്.എസ് സംഘത്തിന്റെ ആക്രമണം; കലാപശ്രമമെന്നു പോപുലര്‍ ഫ്രണ്ട്
Monday, February 20th, 2012
ആലുവ മുട്ടത്ത് വച്ച്് നാട്ടുകാരെ മര്‍ദ്ദിച്ച് കടന്നുകളഞ്ഞ 50 പേരടങ്ങുന്ന ആര്‍.എസ്.എസ്. സംഘത്തെ ആയുധങ്ങളുമായി പെര്‍മിറ്റില്ലാത്ത വാഹനത്തില്‍ അങ്കമാലിയില്‍ വച്ച് പോലിസ് പിടികൂടുകയായിരുന്നു. പെരുമ്പാവൂരും കൊടുങ്ങല്ലൂരും കാസര്‍ഗോഡും തുടങ്ങി കേരളത്തിലൊട്ടാകെ കലാപത്തിനുള്ള ശ്രമങ്ങള്‍ ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കവെയാണു മാവേലിക്കരയിലുള്ള 50പേര്‍ ആയുധങ്ങളുമായി ഇവിടെ പിടിയിലായത്.
ആലുവയില്‍ ശിവരാത്രി നടക്കുന്ന സാഹചര്യത്തില്‍ ഇവര്‍ പിടിയിലായതില്‍ ദരൂഹതയുണ്ടെന്നും ആലുവയിലും കലാപത്തിനുള്ള ശ്രമമാണോ ഇതെന്നു സംശയിക്കേണ്ടതായും പോപുലര്‍ഫ്രണ്ട് ആലുവ ഡിവിഷന്‍ കമ്മിറ്റി ആരോപിച്ചു.സംഘപരിവാര ശക്തികളോടുള്ള പോലിസിന്റെ മൃദു സമീപനമാണ് ഫാസിസ്റ്റുകള്‍ക്ക് കേരളത്തില്‍ കലാപ ശ്രമങ്ങളുമായി മുന്നോട്ട് പോവാന്‍ സഹായകമാവുന്നതെന്നും പോപുലര്‍ഫ്രണ്ട് കുറ്റപ്പെടുത്തി. പ്രസിഡന്റ് അബീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിജു കോമ്പാറ,കാസിം കുഞ്ഞുണ്ണിക്കര,അലി മൗലവി,സജീവ് എടത്തല സംസാരിച്ചു.
A neo social movement for a new India of equal rights to all Indians

















































